രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്.രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലായി.ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 61.42 ആയി. 61.21 രൂപയായിരുന്നു ഇതിനുമുന്പുള്ള ഏറ്റവും താഴ്ന്ന മൂല്യം.തിങ്കളാഴ്ച വൈകുന്നേരം വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 60.88 ആയിരുന്നു വിപണിയില്‍ ഡോളറിന്‍്റെ വില. എന്നാല്‍ ചൊവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ 61.12 ലേക്ക് ഉയര്‍ന്ന രൂപ 10 മണിയോടെ 61.42 ലേക്ക് കൂപ്പുകുത്തുകയായിരുന്നു.
Comments