ആഗസ്ത് 12 മുതല്‍ സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കാനുള്ള എല്‍.ഡി.എഫിന്റെ സമരത്തെ നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ഭരണസ്തംഭനമാണ് ലക്ഷ്യമെങ്കില്‍ അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കിയതാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. സോളാറിലെ പ്രധാനപ്പെട്ട കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം നല്‍കുമെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചത്. ജനാധിപത്യവിരുദ്ധമായ മാര്‍ഗത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ അത് അംഗീകരിക്കില്ല.പാമോലിന്‍ കേസില്‍ ഒരു മജിസ്‌ട്രേറ്റിന്റെ വിധി വന്നപ്പോള്‍ രാജി ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഹൈക്കോടതി പോലും തനിക്ക് യാതൊരു പങ്കുമില്ലെന്ന് വിധിച്ചു-അദ്ദേഹം പറഞ്ഞു.
Comments