മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ടെനി ജോപ്പന് സോളാര്‍ തട്ടിപ്പു കേസില്‍ ജാമ്യം നല്കുന്നതില് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം പൂര്‍ത്തിയായെന്നും ഇപ്പോള്‍ കുറ്റപത്രം തയാറാക്കുകയാണെന്നും സര്‍ക്കാറിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു. ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും എ.ജി അറിയിച്ചു.
Comments