നാവികസേനയുടെ അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചു18 നാവികസേനാംഗങ്ങളും മരിച്ചു.മുംബൈയിലെ അതീവസുരക്ഷാമേഖലയായ നാവികസേന ഡോക്യാര്‍ഡില്‍ വെച്ച് അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. ഉഗ്ര സ്ഫോടനത്തെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.അര്‍ധരാത്രി 11.45 ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. വളരപ്പെട്ടെന്ന് തന്നെ അന്തര്‍വാഹിനിയില്‍ തീപടര്‍ന്നു. പുലര്‍ച്ചെ മൂന്നുമണിവരെ 18 അഗ്നിശമന യൂണിറ്റുകള്‍ പണിപ്പെട്ടാണ് തീയണച്ചത്. അന്തര്‍വാഹിനിയുടെ 70 ശതമാനവും കത്തിനശിച്ചതായാണ് നാവികസേന വൃത്തങ്ങള്‍ പറയുന്നത്.രാവിലെ 10 മണിയോടെ മുങ്ങിക്കപ്പല്‍ പൂര്‍ണമായും മുങ്ങി
Comments