സംസ്ഥാനത്തിന്റെ ബിപിഎല്‍ റേഷന്‍ ക്വാട്ട കേന്ദ്രം വെട്ടിക്കുറച്ചു. ഒരു രൂപയ്ക്ക് മാസം തോറും കിട്ടിയിരുന്ന 25 കിലോ അരി ഈ മാസം മുതല്‍ വെട്ടിക്കുറയ്ക്കും. ഓഗസ്റ്റ് മുതല്‍ കാര്‍ഡ് ഒന്നിന് 18 കിലോ അരി വീതമേ ലഭ്യമാകു.ഈ മാസം 25 കിലോ അരിയുടെ സ്ഥാനത്ത് 15 കിലോ അരി മാത്രമാണ് ഒരു രൂപ നിരക്കില്‍ റേഷന്‍കടകള്‍ വഴി നല്‍കിയത്. ഈ വിവരം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരെ അറിയിക്കുകയും ചെയ്തിരുന്നു. ഏപ്രിലില്‍ തന്നെ വിവരം കേന്ദ്രമന്ത്രിമാരെ അറിയിക്കുകയും പ്രശ്നം പരിഹരിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ അഞ്ചു മാസമായിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് അരി വെട്ടിക്കുറയ്ക്കുന്നത്.
Comments