ലാവ്ലിന് കമ്പനിക്ക് 1997ല്‍ പിണറായി അയച്ച കത്തില്‍ ദുരൂഹതയെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി. കത്തില്‍ ആശുപത്രി ഫണ്ടിനെ കുറിച്ച് പരാമര്‍ശമില്ലാത്തത് എന്തു കൊണ്ടാണെന്ന് കോടതി ചോദിച്ചു.പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉള്‍പ്പടെ കേസിലെ നാല് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ആയിരുന്നു ഈ പരാമര്‍ശം.
ലാവ്ലിന് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായിയുടെ അഭിഭാഷകന് പറഞ്ഞു.ഗൂഢാലോചന നടന്നത് കരാറിലല്ല, സി.ബി.ഐ അന്വേഷണത്തിലാണ്.വായ്പ ശരിയാക്കാന്‍ മാത്രമാണ് പിണറായി കാനഡയില്‍ പോയത്- അഭിഭാഷകന് പറഞ്ഞു
Comments