പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅദ്നിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കര്‍ണാടക പബ്ളിക് പ്രോസിക്യൂട്ടര്‍ ഹൈകോടതിയെ അറിയിച്ചു. എന്നാല്‍ മഅദനിക്ക് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജയിലില്‍ ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കുള്ള ഏര്‍പ്പാട് സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കിലും അതുമായി മഅദനി സഹകരിക്കുന്നില്ലെന്നും സ്വന്തം ചെലവില്‍ ചികിത്സ നടത്താനാണ് മഅദനി താല്പര്യപ്പെടുന്നതെന്നും പ്രോസിക്യൂഷന് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Comments