രാസായുധ പ്രയോഗം നടന്ന സ്ഥലങ്ങള്‍ പരിശോധിക്കാന്‍ യുഎന്‍ വിദഗ്ധ സംഘത്തിനു സിറിയന്‍ ഭരണകൂടം അനുമതി നല്‍കി.യുഎന്‍ നിരായുധീകരണ മേധാവി ആഞ്ജല കെയ്‌നുമായി സിറിയന്‍ വിദേശകാര്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. ഏതാനും ദിവസങ്ങളായി യുഎന്‍ നിരീക്ഷണ സംഘം സിറിയയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇരുപതംഗ സംഘം ഇന്നു പരിശോധന ആരംഭിക്കും.വിമതര്‍ക്കെതിരേ ബുധനാഴ്ചയാണു ഭരണകൂടം രാസായുധം പ്രയോഗിച്ചത്. കുട്ടികളടക്കം 1300 പേര്‍ മരിച്ചുവെന്നാണു കണക്ക്. വിമതരാണു രാസായുധം പ്രയോഗിച്ചതെന്ന് സിറിയന്‍ ഭരണകൂടം ആരോപിച്ചിരുന്നു.
Comments