സിറിയയില്‍ രാസായുധ പ്രയോഗം നടന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ സെനറ്റിന്റെ രഹസ്യാന്വേഷണ സമിതി പുറത്തുവിട്ടു. 13 വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. രാസായുധ പ്രയോഗം നടന്ന ആഗസ്ത് 21 ന് ദമാസ്‌കസില്‍നിന്ന് ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് സെനറ്റ് സമിതി അവകാശപ്പെടുന്നു. വിഡിയോകള്‍ സിറിയന്‍ പ്രതിപക്ഷ അനുകൂല സംഘടനകള്‍ ശേഖരിച്ചവയാണെന്നും സെനറ്റ് സമിതി വ്യക്തമാക്കിയിട്ടുണ്ട്.ബാഷര്‍ അല്‍ അസദ് ഭരണകൂടമാണ് രാസായുധം പ്രയോഗം നടത്തിയതെന്നാണ് സെനറ്റ് ആരോപിക്കുന്നത്.സിറിയക്കെതിരെ സൈനിക നടപടിക്ക് അനുമതി നല്‍കുന്നകാര്യം സെനറ്റ് ചര്‍ച്ചചെയ്യാനിരിക്കെയാണ് സെനറ്റ് സമിതി വിഡിയോകള്‍ പുറത്തുവിട്ടത്.
Comments