സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് തന്റെ കൈവശമുള്ള രാസായുധം മുഴുവന്‍ ഒരാഴ്ചക്കകം അടിയറ വെക്കുകയാണെങ്കില്‍ ആക്രമണം ഒഴിവാക്കാമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. സിറിയയിലെ പ്രശ്‌നങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് ആക്രമിക്കുന്നതിനേക്കാള്‍ അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണ പദ്ധതിക്കെതിരെ ബ്രിട്ടീഷ് പാര്‍ലിമെന്റ് തീരുമാനമെടുത്തത് യു എസ് ബ്രിട്ടന്‍ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിറിയ രാസായുധംഅടിയറവയ്ക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ ഈ വാഗ്ദാനം ഗൗരവപൂര്‍ണമല്ലെന്നും കെറി പറഞ്ഞു.
Comments