You are Here : Home / എഴുത്തുപുര

വാക്‌സിന്‍ മാറി; 67 കുട്ടികള്‍ ആശുപത്രിയില്‍

Text Size  

Story Dated: Monday, September 16, 2013 07:26 hrs UTC

കൊല്‍ക്കത്തയില്‍ പോളിയോ വാക്‌സിന് പകരം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് 67 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കുന്ന പോളിയോ വാക്‌സിനാണ് മാറിനല്‍കിയത്. ബംഗാളിലെ അരാംബാഗിലെ ഗോഘാട്ടിലെ സ്കൂളിലാണ് സംഭവം.മരുന്നിന്റെ കുപ്പിയില്‍ ഹെപ്പറ്റൈറ്റിസ് ബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നതു കണ്ട് ഇയാള്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്നു മാറിയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.