You are Here : Home / എഴുത്തുപുര

സോളാര്‍: കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ വിഷയങ്ങളില്‍ മാറ്റം

Text Size  

Story Dated: Friday, September 20, 2013 09:01 hrs UTC

സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ വിഷയങ്ങളില്‍ മാറ്റം.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന കേസുകള്‍ ഹൈക്കോടതിയില്‍ ഇതുവരെ പരിഗണിച്ചിരുന്നത് ജസ്റ്റിസ് സതീശ് ചന്ദ്രന്‍, ജസ്റ്റിസ് വി.കെ മോഹനന്‍ എന്നിവരായിരുന്നു. ഇതില്‍ ജസ്റ്റിസ് സതീശ് ചന്ദ്രന്‍ സിവില്‍ കേസുകള്‍ പരിഗണിക്കുന്ന ബഞ്ചിലേക്കാണ് മാറുന്നത്.  ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരും അവര്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരും ആ ചുമതലയില്‍ നിന്ന് മാറുന്നത്.ജസ്റ്റിസ് ഹരൂണ്‍ റഷീദും, ജസ്റ്റിസ് തോമസ് ജോസഫുമായിരിക്കും ഇനി സോളാര്‍ കേസുകള്‍ പരിഗണിക്കുക. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.