You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴിനല്‍കിയിട്ടില്ല:ശ്രീധരന്‍ നായര്‍

Text Size  

Story Dated: Monday, September 23, 2013 08:57 hrs UTC

സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴിനല്‍കിയിട്ടില്ലെന്ന് കോന്നിയിലെ ക്വാറി ഉടമ ശ്രീധരന്‍ നായര്‍. മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് താന്‍ മൊഴി നല്‍കിയതായി എ.ഡി.ജി.പി എ ഹേമചന്ദ്രന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും ശ്രീധരന്‍ നായര്‍ വ്യക്തമാക്കി.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.