നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തന്റെ ഓഫീസിലെ അഡീ.പ്രൈവറ്റ് സെക്രട്ടറിക്ക് ഫയിസുമായി ബന്ധമുണ്ടെന്ന ആരോപണം ആദ്യമായാണ് കേള്‍ക്കുന്നത്. ഇന്നലെ മറ്റൊരാളുടെ പേരാണ് പറഞ്ഞുകേട്ടത്. ഊമക്കത്തുകളുടെയും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. സ്റ്റാഫംഗങ്ങള്‍ക്ക് എതിരായ ആരോപണം അന്വേഷിക്കും. കുറ്റം ചെയ്തവര്‍ ആരും രക്ഷപ്പെടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സര്‍ക്കാര്‍ കുറ്റം ചെയ്തവരെ സംരക്ഷിക്കില്ല. കുറ്റം ചെയ്യാത്തവരെ പീഡിപ്പിക്കില്ല.സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ദുബൈയില്‍ വേദി പങ്കിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments