You are Here : Home / എഴുത്തുപുര

ആരോപണങ്ങള്‍ ശരിയായിരുന്നെങ്കില്‍ രാജിവെയ്ക്കുമായിരുന്നു: മുഖ്യമന്ത്രി

Text Size  

Story Dated: Saturday, September 28, 2013 08:46 hrs UTC

തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ അല്പമെങ്കിലും വസ്തുതയുണ്ടായിരുന്നെങ്കില്‍ രാജിവെയ്ക്കുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.തെറ്റും ശരിയും കണ്ടെത്തിവേണം മാധ്യമങ്ങള്‍ പ്രതികരിക്കേണ്ടത്. കുറെ മാസങ്ങളായി മാധ്യമങ്ങള്‍ തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുകയാണ്. വാര്‍ത്തകളില്‍ വാസ്തവമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല.സത്യത്തോട് നീതി പുലര്‍ത്താനാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.  കോട്ടയത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.