രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി ഇന്ന് കേരളത്തിലെത്തും.വൈകിട്ട് 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെ വ്യോമസേന ഏരിയയില്‍ വന്നിറങ്ങുന്ന സോണിയാഗാന്ധി ഹെലികോപ്ടര്‍ മാര്‍ഗം നെയ്യാര്‍ ഡാമിലേക്ക് തിരിക്കും.കോണ്‍ഗ്രസ് പദ്ധതിയായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഉദ്ഘാടനം അവിടെ നിര്‍വ്വഹിക്കും. തുടര്‍ന്ന് 5 മണിക്ക് നഗരത്തില്‍ തിരിച്ചെത്തി പാളയത്ത് സ്ഥാപിച്ചിരിക്കുന്ന ആര് ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യും.5.45ന് കനകക്കുന്ന കൊട്ടാരത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകിരണം പദ്ധതിക്ക് സോണിയഗാന്ധി തുടക്കമിടുന്നത്. രാത്രി യുഡിഎഫ് നേതാക്കളുമായി കൂടികാഴ്ച നടത്തും.ഇതോടെ യു.ഡി.എഫില്‍ പ്രശന പരിഹാരം ഉണ്ടാകും.
സോണിയയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വേദികളുടെ സുരക്ഷാചുമതല ദിവസങ്ങള്‍ക്ക് മുമ്പേ എസ്പിജി ഏറ്റെടുത്തിരുന്നു.സന്ദര്‍ശനം നടത്തുന്ന രണ്ട് ദിവസങ്ങളിലും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. മുന്നൂറിലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
Comments