തന്നെ അഹങ്കരിയെന്നു കുറ്റപ്പെടുത്തിയവര്‍ക്ക് നടന്‍ പൃഥ്വിരാജിന്‍റെ മറുപടി. തന്‍റെത് അഹങ്കാരമാല്ലെന്നും ആത്മവിശ്വാസമാണെന്നും പൃഥ്വിരാജ് പറഞ്ഞു.വിവാഹം തന്നില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കി.സുപ്രിയ വളരെ സ്മാര്‍ട്ട് ആണ്. താന്‍ ഒരു എടുത്തു ചാട്ടക്കാരനാണ്.കഴിഞ്ഞ രണ്ടു വര്‍ഷക്കാലം എല്ലാ ഒഴിവു നേരങ്ങളിലും യാത്രകളിലും സുപ്രിയ എന്നോടോപ്പമുണ്ട്.ഭാര്യയെ തനിക്ക് പേടിയൊന്നും ഇല്ല.തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് സുപ്രിയ- പൃഥ്വിരാജ് വാചാലനാകുന്നു.നടന്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചും പൃഥ്വിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.അടുത്തകാലത്താണ് താന്‍ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം കണ്ടതെന്നും അതില്‍ ദുല്‍ഖര്‍ തകര്‍ത്തിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.ഇത് ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും അത്രയ്ക്ക് പ്രൊഫഷണലായിട്ടാണ് ദുല്‍ഖര്‍ ആ റോള്‍ ചെയ്തതെന്നും പൃഥ്വിരാജ് പറയുന്നു.
Comments