ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീംരാജിനെ ഒഴിവാക്കിക്കൊണ്ട് പോലീസ് കേസെടുത്തു .തൃക്കാക്കര സ്വദേശി ഷെറീഫ നല്കിയ പരാതിയിലാണ് സലീംരാജിനെ ഒഴിവാക്കി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ആഗസ്ത് പതിനേഴിന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര് . വാദിഭാഗം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സലീംരാജിനെ ഒഴിവാക്കിയ വിവരം പുറത്തായത്. കളമശ്ശേരി പോലീസെടുത്ത കേസില്‍ വില്ലേജ് ഓഫീസറും സലീംരാജിന്റെ രണ്ടു ബന്ധുക്കളും അടക്കം അഞ്ചു പ്രതികളാണുള്ളത്.
Comments