തികച്ചും പ്രഫഷണലായായിരുന്നു മഞ്ജു വാരിയര്‍ പൊതുരംഗത്തെക്കു കടന്നുവന്നത്. നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരങ്ങിലെത്താന്‍ ആദ്യം തിരഞ്ഞെടുത്തത് നൃത്തം തന്നെ. പിന്നീട് പരസ്യ രംഗത്തെത്തി. ഇപ്പോള്‍ സിനിമയിലേക്കും. പങ്കെടുത്ത പരിപാടികളെല്ലാം വലിയ വാര്‍ത്തയാക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഫേസ് ബുക്കും വന്‍ പ്രചാര മാധ്യമമാക്കി.സ്വന്തമായി വെബ്സൈറ്റും തുടങ്ങിയതോടെ ആശയ പ്രചാരണത്തിനും പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കൂടുതല്‍ ഇടവും കിട്ടി
കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് വാര്‍ത്തകള്‍ വന്നതോടെ മഞ്ജു കൂടുതല്‍ ലൈവായി. കല്യാണ്‍ ജ്വല്ലെഴ്സിന്‍റെ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു കൂടുതല്‍ കൈയടി നേടി. വാര്‍ത്തകള്‍ക്കും വന്‍ റേറ്റിംഗ് കിട്ടി
എന്നാല്‍ കാര്യങ്ങള്‍ മാറി മറിയുന്നത് മഞ്ജു വാരിയര്‍ അറിയുന്നില്ലേ ആവോ? ഫേസ് ബുക്കുകളിലെ ലൈക്കുകലെല്ലാം തിരിച്ചടിക്കാന്‍ തുടങ്ങുന്നു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യം പുറത്തിറങ്ങിയതോടെ ആളുകളുടെ പ്രതീക്ഷയെല്ലാം ആഴത്തില്‍ മുങ്ങി. ഇതിനായിരുന്നോ ഇത്രയും വലിയ കോലാഹലമെന്നു ചോദിക്കുന്നവരാണ് ഏറെയും. പരസ്യത്തില്‍ പുതുമയുള്ളതു ഒന്നും ഇല്ല.ഒരു സാദാ പരസ്യത്തിനും അപ്പുറം ഒന്നും തന്നെ അതിലുണ്ടായിരുന്നില്ല.ഇതറിഞ്ഞുകൊണ്ടു തന്നെയാണ് കല്യാണ്‍ മഞ്ജുവിന്‍റെ പരസ്യം പിന്‍വലിച്ചത്.അതായത് ജനപ്രിയമല്ലാത്തത് കല്യാണിനും വേണ്ട.പരസ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ടാഗ് ലൈനെ പോലും സാധൂകരിക്കാത്ത പരസ്യമെന്ന വിമര്‍ശനവുമുയര്‍ന്നു.
കലോത്സവ വേദികളില്‍ തിളങ്ങി സിനിമയില്‍ എത്തിയതാണ് മഞ്ജു വാരിയര്‍ എന്ന നടി.ശാലീനത നിറഞ്ഞ മലയാളി പെണ്‍കുട്ടി എന്ന നിലയില്‍ മഞ്ജു മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായി. പിന്നീട് സിനിമ വിട്ടു നടന്‍ ദിലീപിനെ കല്യാണം കഴിച്ചപ്പോള്‍ ജനം മുഴുവന്‍ മഞ്ജുവിനെ പഴിപറഞ്ഞു. ഇത്ര ചെറുപ്പത്തിലെ അഭിനയം നിര്‍ത്തണമായിരുന്നോ എന്ന് ചോദിച്ചു. ഉത്തരമൊന്നും പറയാതെ മഞ്ജു പതിനാലു വര്ഷം ഒളിച്ചു കഴിഞ്ഞു.
ഇപ്പോള്‍ തിരിച്ചുവന്നു പറയുന്നത് അന്നത്തെ സംഭവങ്ങള്‍ എല്ലാം പക്വതകുറവായിരുന്നു എന്നതാണ്.ഒരു തരത്തില്‍ പറഞ്ഞാല്‍ കുമ്പസാരം. ഇപ്പോള്‍ പക്വത കൂടിയെന്കില്‍ മഞ്ജുവിനു തോന്നെണ്ടാതാണ് സിനിമയില്‍ എത്രകാലം പിടിച്ചുനില്‍ക്കാനാകും എന്ന്. ഒരു സിനിമ പരാജയപ്പെട്ടാല്‍ ഈ പറയുന്ന ജനം മുഴുവന്‍ തിരിച്ചു പറയും.സോഷ്യല്‍ മീഡിയയിലെ ലൈക്കുകലെല്ലാം ഡിസ് ലൈക്കുകളായി മാറും.
ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ കളിയാണ് സിനിമ. അതുകൊണ്ട് തന്നെ എല്ലാകാലത്തും ഭാഗ്യം മഞ്ജുവിനൊപ്പം വരുമെന്നും പറയാന്‍ വയ്യ. വീഴുന്നത് ഒരു പടുകുഴിയിലെക്കാകും എന്ന് മഞ്ജു ഓര്‍ത്താല്‍ ഇപ്പോഴുള്ള എടുത്തു ചാട്ടം ഒഴിവാക്കാം.നൃത്തവും പാട്ടുമൊക്കെയായി സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കാം.
റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന പുതിയ ചിത്രത്തിലാണ് ആദ്യം മഞ്ജു അഭിനയിക്കുക. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. അതായത് പതിനെഴിന്റെ നായികയായി വേണം മുപ്പത്തിരണ്ടു കഴിഞ്ഞ മഞ്ജു അഭിനയിക്കാന്‍. പല നടികളും വിവാഹ ശേഷം ചേച്ചി, അമ്മ, തുടങ്ങിയ വേഷങ്ങളിലേക്ക് മാറിയപ്പോള്‍ നായികയായാണ് മഞ്ജുവിന്‍റെ തിരിച്ചു വരവ്.മോഹന്‍ലാലിനൊപ്പവും മറ്റൊരു സിനിമ ചെയ്യുന്നുണ്ട്.
തിരിച്ചുവന്നഭിനയിച്ച പരസ്യം ശ്രദ്ധിക്കപ്പെടാതെ പോയത് മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെയും സ്വാധീനിക്കും.മഞ്ജുവിനും ദിലീപിനും തമ്മില്‍ അകലമുന്ടെന്നത് ഇരുവരും നിഷേധിക്കാത്തിടത്തോളം കാലം ഇവര്‍ തമ്മില്‍ തെറ്റിലാണെന്നു ജനം കരുതും, അല്ലെങ്കില്‍ കരുതി.കുടുംബം ഉപേക്ഷിച്ചു സിനിമയില്‍ ഇറങ്ങുന്ന മഞ്ജുവിനു സിനിമ എന്ത് നല്‍കും എന്നു കാത്തിരുന്നു കാണാം.അഭിനയത്തിന്‍റെ കാര്യത്തില്‍ മഞ്ജു വാരിയര്‍ക്ക് മുന്‍പത്തെ പോലെ മലയാളിയെ സംതൃപ്തരാക്കാന്‍ കഴിയുമോ എന്ന് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
Comments
appam anganeyokkeyanu karyangal