അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ദേശാഭിമാനി ജീവനക്കാരുടെ കൈയില്‍ നിന്ന് പണം പിരിക്കുന്നതായി റിപ്പോര്‍ട്ട്.ഓരോ ജീവനക്കാരനും രണ്ട് ലക്ഷം രൂപ വീതം നിക്ഷേപിക്കണമെന്നാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നതെന്നു ഒരു സ്വകാര്യ വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തൊഴിലാളികളില്‍ നിന്നും പാര്‍ട്ടി പത്രം പണം പിരിക്കുന്നത്.അതായത് ജീവനക്കാര്‍ അങ്ങോട്ട് പണം കൊടുത്ത് ജോലി എടുക്കേണ്ട അവസ്ഥയാണ് തൊഴിലാളി വര്‍ഗ പാര്‍ട്ടി പത്രത്തിന് വന്നിരിക്കുന്നത്.
രണ്ട ലക്ഷം രൂപയ്ക്ക് പലിശ നല്‍കുമെന്നും മാനേജ്മെന്റ് പറയുന്നു. നേരത്തെ അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ തൊഴിലാളികളില്‍ നിന്നും നിക്ഷേപം പത്രം വാങ്ങിയിരുന്നു. ഈ തുക പലിശ സഹിതം തിരിച്ചുകൊടുത്തു എന്നും മാനേജ്മെന്റ് പറയുന്നു.
Comments