പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവിയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പള്ളം രാജുവും രാജിവച്ചു.തീരദേശമായ സീമാന്ധ്രയില്‍ നിന്നുള്ള എം പിയായ ചിരഞ്ജീവി പ്രധാനമന്ത്രി മന്മോഹന് സിംഗിന് രാജിക്കത്ത് ഫാക്സ് ചെയ്തു. പള്ളം രാജു രാജുവും രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.കൊട്ല സൂര്യപ്രകാശ് റെഡ്ഡി, ടെക്സ്റ്റൈല്മന്ത്രി കെ എസ് റാവു, പന്നബ ലക്ഷ്മി , കെ കൃപാറാണി എന്നിവരും രാജിവച്ചതായി സൂചനയുണ്ട്.തെലങ്കാനാ സംസ്ഥാന രൂപവത്കരണത്തിനെതിരെ സീമാന്ധ്രയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. റായല്‍സീമയിലെയും തീരദേശ ആന്ധ്രയിലെയും പതിമൂന്ന് ജില്ലകളില്‍ മൂന്ന് ദിവസത്തെ ബന്ദാചരിക്കുകയാണ്.
Comments