ഇന്നു മഹാനവമി. ഇന്ത്യയൊട്ടാകെ മഹാനവമി ആഘോഷിക്കുന്ന വേളയില്‍ കേരളത്തിലെ ദേവീക്ഷേത്രങ്ങളിലും ദര്‍ശനത്തിനായി വന്‍ തിരക്ക് അനുഭവപ്പെട്ടു. മഹാനവമിയോട് അനുബന്ധിച്ച് എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും നടക്കുന്നുണ്ട്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഹാനവമി ദിനത്തില്‍ കൊല്ലൂരില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. വൈകിട്ട് ആറുമണിയോടെ ദേവിയുടെ രഥാരോഹണം നടക്കും. തുടര്‍ന്നാണ് രഥോല്‍സവം. ദേവീ വിഗ്രഹം വഹിച്ചുകൊണ്ടുള്ള പുഷ്പരഥം രഥവീഥിയില്‍ പ്രദക്ഷിണം വയ്ക്കുന്നതാണ് ചടങ്ങ്.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. നാളെ വെളുപ്പിന് നാല് മണിക്കാണ് മൂകാംബികയില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കുന്നത്.
രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന് ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന് പത്താമത്തെ ദിവസം സര്വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം.
സരസ്വതീ പൂജയുടെ ഭാഗമായി ഇന്നലെ വൈകിട്ട് പൂജവയ്പ്പ് നടന്നു. നാളെ നടക്കുന്ന വിദ്യാരംഭത്തില്‍ പങ്കെടുക്കാനായി
വിജയ ദശമി ദിവസമായ നാളെ വിദ്യാരംഭ ചടങ്ങുകള്‍ക്കായി ക്ഷേത്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുങ്ങി.തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നാളെ ആയിരങ്ങള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുമെന്നാണ് കരുതുന്നത്.
Comments