ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണക്കാത്തത്തില്‍ എതിര്‍പ്പ് ശക്തമാകുന്നു. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശും പ്രമേയത്തെ അനുകൂലിച്ചില്ല.
ശൈശവ വിവാഹവും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിര്‍ബന്ധ വിവാഹങ്ങള്‍ മൂലം സ്ത്രീകളുടേയും കുട്ടികളുടേയും സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ രംഗത്ത് ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമായിരുന്നു യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്. 107 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ശൈശവ വിവാഹത്തിന്റെ തലസ്ഥാനം എന്നു തന്നെ അറിയപ്പെടുന്ന ഇന്ത്യ പ്രമേയത്തെ പിന്തുണയ്ക്കാത്തത്.
Comments