You are Here : Home / എഴുത്തുപുര

ജയറാം എന്തുകൊണ്ട് ഇപ്പോള്‍ രാജസേനനെ വിളിക്കുന്നില്ല?

Text Size  

Story Dated: Tuesday, October 15, 2013 10:50 hrs UTC

ജയറാം-രാജസേനന്‍ സഖ്യം ഇനിയുണ്ടാവില്ലെന്ന സൂചന നല്‍കി രാജസേനന്‍റെ വെളിപ്പെടുത്തല്‍ ശ്രദ്ദേയമാകുന്നു.തങ്ങള്‍ക്കി ടയില്‍ അസാധാരണമാം വിധം ഈഗോ വര്‍ധിച്ചിട്ടുണ്ടെന്നു രാജസേനന്‍ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞു.

എന്നാല്‍ ഈഗോ തന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. അതുണ്ടായത് ജയറാമിന്‍റെ ഭാഗത്തുനിന്നു തന്നെയാണ്. ജയറാമിനെ ഇത്രയും വലിയ നടനാക്കിയതില്‍ എനിക്ക് വലിയ പങ്കുണ്ട്. പല ചിത്രങ്ങളും പൊളിഞ്ഞു അവസാനം കേളി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്മ്പോഴാണ് ജയറാം എന്നെ വിളിച്ചത്. ഒരു രക്ഷയും ഇല്ലെന്നും രാജസേനന്‍റെ ഒരു ചിത്രം ഇല്ലെങ്കില്‍ താന്‍ ആകെ തകരുമെന്നും ജയറാം പറഞ്ഞു. അങ്ങിനെ ജയറാമിന് വേണ്ടി ഒരുക്കിയ ചിത്രമാണ് കടിഞ്ഞൂല്‍ കല്യാണം.സ്വാമി എന്ന് പരസ്പരം വിളിക്കുന്ന തങ്ങള്‍ പക്ഷെ ഇപ്പോള്‍ അകലത്തിലാണ്. പിരിഞ്ഞു എന്ന് തന്നെ പറയാം- രാജസേനന്‍ പറയുന്നു.

കാരണം എന്തെന്ന് എനിയ്ക്കറിയില്ല.താന്‍ ഫോണ്‍ ചെയ്താന്‍ ഒരു മിനിട്ട് പോലും സംസാരിക്കാന്‍ ജയറാം തയ്യാറാകുന്നില്ല. പിന്നീട് വിളിക്കാമെന്നു പറയും. പിന്നെ വിളിക്കുകയും ഇല്ല. താന്‍ ഡേറ്റ് ചോദിക്കുമെന്ന് പേടിച്ചിട്ടാകും.എന്നാല്‍ താന്‍ ഇനിയൊരിക്കലും ജയറാമിന്‍റെ ഡേറ്റ്‌ ചോദിക്കില്ലെന്നും അത് വിചാരിച്ചു ജയറാം ഫോണ്‍ എടുക്കാതിരിക്കെന്ടെന്നും  രാജസേനന്‍ പറഞ്ഞു. ജയറാം എല്ലാം മറന്നു. പക്ഷെ കഴിഞ്ഞതൊന്നും താന്‍ മറക്കില്ലെന്നും രാജസേനന്‍ പറഞ്ഞു. ജയറാം എങ്ങിനെ വളര്‍ന്നു എന്ന് ജഗതി ശ്രീകുമാറിന് നന്നായി അറിയാം. അദ്ദേഹം അത് പലപ്പോഴും പറയുകയും ചെയ്യും. ജയറാമിന്റെ ഓരോ ജങ്ങ്ഷനും രാജസേനന്‍റെ സിനിമകളാണെന്നു ജഗതി ശ്രീകുമാര്‍ പറയാറുണ്ട്‌.ജയറാം ഇങ്ങിനെ അകന്നതില്‍ തനിക്ക് വിഷമം ഉണ്ടെന്നും രാജസേനന്‍ വ്യക്തമാക്കി.


പ്രേക്ഷക മനസുകളില്‍ ഏറെ ഇഷ്ടം നിറച്ച സംവിധായകനാണ് രാജസേനന്‍. ജയറാമിനെനായകനാക്കി രാജസേനന്‍ പല ഹിറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്. അയലത്തെ അദ്ദേഹം ,മേലേപ്പറമ്പില്‍ ആണ്‍വീട്,നാടന്‍ പെണ്ണും നാട്ടുപ്രമാണിയും,ഞങ്ങള്‍ സന്തുഷ്ടരാണ്, സ്വപ്നലോകത്തെ ബാലഭാസ്കര്‍, ദില്ലിവാലാ
രാജകുമാരന്‍, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ തുടങ്ങി ഹിറ്റു സിനിമകളുടെ പെരുമഴയായിരുന്നു.

    Comments

    Amal Unni October 15, 2013 11:57
    If u are u Diehard Lalettan Fan?? 'ശ്രീനിവാസ...സവാരി ഗിരി ഗിരി...Like adi മോനേ'

    Sarath Chandran October 15, 2013 11:55
    if u r true jayaram fan like this ,proove that jayaram sir is the real hero of malayalam industry

    Anoop Gk October 15, 2013 11:54
    Kudumba preshakarude priya tharam

    Rajasenan Fan October 15, 2013 11:51

    Jayaram needs to learn acting from Prithviraj. He need lot of training


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.