കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചു. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇവിടെതന്നെ തീര്‍ക്കണം. ഇക്കാര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ല. താന്‍ ഇടപെട്ടതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല കേരളത്തിലുള്ളത്.അതിനാല്‍ ഇപ്പോള്‍ തന്റെ ഇടപെടലിന് പ്രസക്തിയില്ലെന്നും ആന്റണി അറിയിച്ചു.
Comments