കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. എന്തുവേണമെങ്കിലും തന്നോട് ചോദിക്കാം, എനിക്ക് ഒളിക്കാനൊന്നുമില്ല' - പ്രധാനമന്ത്രി പറഞ്ഞു.ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഒഡീഷയിലെ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത് ശരിയായ മാര്ഗത്തിലൂടെയാണന്നും ഇതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
Comments