You are Here : Home / എഴുത്തുപുര

സരിത അധികാരത്തില്‍ സ്വാധീനമുള്ള വ്യക്തി: ഹൈക്കോടതി

Text Size  

Story Dated: Friday, October 25, 2013 08:09 hrs UTC

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ അധികാരത്തില്‍ സ്വാധീനമുള്ള വ്യക്തിയാണെന്ന് ഹൈക്കോടതി.എന്നാല്‍ കോടതിയുടെ ഈ നിരീക്ഷണം നീക്കം ചെയ്യണമെന്ന് സരിതയുടെ അഭിഭാഷകന്‍ അവശ്യപ്പെട്ടു. സരിതയ്ക്ക് അധികാരത്തില്‍ സ്വാധീനമുണ്ടെന്ന നിരീക്ഷണം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.  കേസില്‍ സരിത സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. സരിതയ്ക്ക് രണ്ടു കേസുകളില്‍ ജാമ്യം അനുവദിച്ചു.എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ രണ്ടു പേരുടെ ജാമ്യമാണ് അനുവദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.