രമേശ് ചെന്നിത്തലയെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന പ്രശ്നമില്ലെന്ന് കെ.മുരളീധരന്. ചെന്നിത്തലയ്ക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്നമൊന്നുമില്ല. അതുകൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ചെന്നിത്തല തന്നെ നയിക്കും. കെ.പി.സി.സി. പ്രസിഡന്റിനെ നിയമിക്കുന്നതിന് പാര്‍ട്ടിയുടേതായ സംവിധാനമുണ്ട്. അതിന് എസ്.എം.എസ് നോക്കുന്ന രീതി നിലവിലില്ല. എസ്.എം.എസിലൂടെയാണ് കെ.പി.സി.സി. പ്രസിഡന്റിനെ നിശ്ചയിക്കുന്നത് എന്നു കരുതുന്നുവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്-മുരളീധരന് പറഞ്ഞു.
Comments