കണ്ണൂരില്‍ കൊണ്ഗ്രസുകാര് നേരിടുന്ന പ്രശ്നങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് താന്‍ അനുഭവിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.താന്‍ എല്ലാത്തിനെയും പോസിറ്റീവ് ആയി കാണുന്നു. അക്രമത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് പിണറായി വിജയന് പറഞ്ഞത് ആത്മാര്‍ത്ഥതയോടെ ആണെങ്കില്‍ താന്‍ എല്ലാം മറക്കാന്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അതല്ല ഇതൊരു മറയാനെന്കില് പാര്‍ട്ടി ദുഖിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നവമ്പര്‍ 18നു താന്‍ വീണ്ടും കണ്ണൂരില്‍ വരും. തനിക്ക് ആരോടും പകയില്ല. ആരോടും വിദ്വേഷമില്ല. ഹര്‍ത്താലോ അക്രമമോ കോണ്‍ഗ്രസിന്റെ ശൈലി അല്ല.അക്രമത്തിനെതിരായ പോരാട്ടം ഉപേക്ഷിച്ചാല്‍ നമുക്ക് ഒരുമിച്ചു മുന്നേറാം. ഏതു പ്രശ്നവും ഉന്നയിക്കാം. ഏതു ഫയലും ചോദ്യം ചെയ്യാം. അല്ലാതെ പിന്മാറി നില്‍ക്കലല്ല സിപിഎം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു
Comments