മുഖ്യമന്ത്രിക്കെതിരായ ആക്രമണമുണ്ടായ സംഭവത്തില്‍ ഗൌരവകരമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമാധാനപരമായ സമരമുറയാണ് സിപിഎം സ്വീകരിച്ചതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് ആക്രമണത്തിന് ഇരയായത്. മുഖ്യമന്ത്രിക്കെതിരായ ആക്രമണം എന്തിനു നടന്നുവെന്ന് വ്യക്തമാകണം. ആക്രമണം നടന്ന് ഏതാനും സമയത്തിനുള്ളില്‍ തന്നെ ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് പറഞ്ഞു. കൂടാതെ സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ഇത് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാനുള്ള ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശമായിരുന്നെന്നും പിണറായി വിജയന്‍ ആരോപിച്ചു.
Comments