You are Here : Home / എഴുത്തുപുര

പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉത്തരവാദി താന്‍: മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, October 29, 2013 06:55 hrs UTC

കല്ലേറില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കന്‍ കോളജില്‍ ചികിത്സയലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു.
പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉത്തരവാദി താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം പരിധി കടക്കുകയാണെങ്കിലും പൊലീസ് നടപടി പാടില്ലെന്ന് താന്‍ നിര്‍ദേശിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.വഴിമാറിപ്പോയതിനെ ഒളിച്ചോടിപ്പോയി എന്നു പറഞ്ഞ് ആക്ഷേപിക്കുന്നവരുണ്ട്. അത് താന്‍ ക്ഷമിച്ചു. പൊലീസ് നടപടി ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് വഴിമാറിപ്പോയത്. ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് അത് വേണ്ടെന്നു വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. . ഇപ്പോഴുള്ള സുരക്ഷ തന്നെ മതിയെന്നും ജനങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് രാവിലെ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടുദിവസം കൂടി വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. നെഞ്ചിലെ നീര്‍ക്കെട്ട് കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.