ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യമാണ് സംഘടനയ്ക്കെതിരെ കേസെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊലീസ് സൂപ്രണ്ടുമാര്‍ക്കു നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കോഴിക്കോട് ഉള്‍പെടെയുള്ള ഏതാനും ജില്ലകളിലാണു പോസ്റ്റര്‍ കാണപ്പെട്ടത്.
Comments