നടി ശ്വേതാ മേനോനെ പ്രമുഖ ഭരണപക്ഷ നേതാവ് അപമാനിച്ചെന്ന പരാതിയില്‍ താരസംഘടനായ അമ്മ പ്രതിഷേധം അറിയിച്ചു.നിയമ നടപടികള്‍ക്ക് മുന്‍കയ്യെടുക്കുമെന്ന് ‘അമ്മ‘ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി. ഒരു ജനപ്രതിനിധിയില്‍ നിന്നാണ് ഇങ്ങനെ മോശമായ പെരുമാറ്റം ഉണ്ടായത്. സംഘടനയിലെ അംഗത്തിന് നേരെയുണ്ടായ അതിക്രമം നോക്കി നില്‍ക്കില്ലെന്നും സംഘടന ശ്വേതയോടൊപ്പം ഉണ്ടാവുമെന്നും ഇന്നസെന്റ് പറഞ്ഞു.സംഭവത്തില്‍ വനിതാ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് കമ്മീഷനംഗം ലിസി ജോസ് ആവശ്യപ്പെട്ടു.
എന്നാല്‍ നടി ശ്വേത മേനോനെ അപമാനിച്ചുവെന്ന് പറയുന്ന സംഭവത്തിന്‍്റെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ആരോപണവിധേയനായ എന്‍.പീതാംബരക്കുറുപ്പ് എം.പി ആവശ്യപ്പെട്ടു. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണമായും അസത്യമാണെന്നും മര്യാദ ലംഘിച്ചുകൊണ്ട് ഒരിക്കലും പെരുമാറിയിട്ടില്ളെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെയാണ് കൊല്ലത്ത് വള്ളംകളി മത്സരത്തിനിടെ ശ്വേതാ മേനോനെ അപമാനിച്ചത്.
Comments