You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് ശ്വേത

Text Size  

Story Dated: Saturday, November 02, 2013 05:55 hrs UTC

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവ വേദിയില്‍ വെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് നടി ശ്വേത മേനോന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യക്തിപരമായാണ് പരാതി നല്‍കുന്നത്. ഇതില്‍ രാഷ്ട്രീയമൊന്നുമില്ല-ശ്വേത പറഞ്ഞു. കെ.എസ്.ആര്‍ ടി.സി. ബസ്‌സ്റ്റേഷന് മുന്നിലെ വേദിയില്‍ ഉദ്ഘാടനച്ചടങ്ങില്‍ കയറിയതുമുതല്‍ ഇറങ്ങുംവരെയും അപമാനശ്രമം ഉണ്ടായിയെന്ന് ശ്വേത പറയുന്നു.
കൊല്ലത്തെ സംഭവത്തെക്കുറിച്ച് കളക്ടറോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ , ഞാന്‍ പരാതി പറഞ്ഞില്ലെന്ന് കളക്ടര്‍ കള്ളം പറയുകയാണ്. തന്നെ കള്ളം പറയുന്ന ആളായാണ് ചിത്രീകരിക്കുന്നത്. ഇത് ഏറെ വേദനാജനകമാണ്. ശ്വേത ഇപ്പോഴും ആ സംഭവത്തിന്റെ നടുക്കത്തില്‍നിന്ന് മോചിതയായിട്ടില്ലെന്ന് ഭര്‍ത്താവ്‌ ശ്രീവത്സന്‍ മേനോന്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.