പാര്‍ട്ടിയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായി.ജോര്‍ജ് വിഷയത്തില്‍ കടുത്ത തീരുമാനമെടുക്കാന്‍ പിജെ ജോസഫിനുമേല്‍ സമ്മര്‍ദ്ദമേറി. ജോസഫ് വിഭാഗം നേതാക്കള്‍ പിജെ ജോസഫിനെ ഇക്കാര്യം അറിയിച്ചു.തിങ്കളാഴ്ച ഉന്നതാധികാര യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ജോസഫ് വിഭാഗം നേതാവ് ആന്‍റണി രാജു മാധ്യമങ്ങളോട് വെളിപ്പെടുത്തി. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി. ജോര്‍ജിനെ മാറ്റണമെന്ന നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്ന് ആന്‍റണി രാജു വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ഉന്നതാധികാര യോഗത്തില്‍ കെ.എം. മാണി ഒഴിച്ച് ഒരാള്‍ പോലും ജോര്‍ജിനെ അനുകൂലിച്ചില്ല. രണ്ട് വര്‍ഷമായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ജോര്‍ജ് നടത്തുന്നത്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജിനെ മാറ്റണമെന്ന നിലപാടാണ് യോഗത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും ജോര്‍ജിനെ ഭയപ്പെടേണ്ടതില്ലെന്നും രാജു കൂട്ടിച്ചേര്‍ത്തു.ജോര്‍ജിനെ മാറ്റില്ലെന്ന മാണിയുടെ നിലപാടില്‍ കടുത്ത നിരാശയുണ്ടെന്നും ജോര്‍ജിനെ സഹിച്ച് മുന്നോട്ട് പോകാനാകില്ലെന്നും ആന്റണി രാജു പറഞ്ഞു.തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലും പ്രശ്‌നപരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് നിലപാട് കൂടുതല്‍ കര്‍ശനമാക്കി ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
Comments