You are Here : Home / എഴുത്തുപുര

നയരൂപീകരണവും പോലീസ്‌ അന്വേഷണവും രണ്ടാണെന്നു ധനമന്ത്രി പി. ചിദംബരം

Text Size  

Story Dated: Wednesday, November 13, 2013 03:40 hrs UTC

ന്യൂഡല്‍ഹി: നയരൂപീകരണവും പോലീസ്‌ അന്വേഷണവും രണ്ടാണെന്നു ധനമന്ത്രി പി. ചിദംബരം. സി.ബി.ഐ. സര്‍ക്കാര്‍ തീരുമാനങ്ങളെ കുറ്റകൃത്യമാക്കി മാറ്റാന്‍ അനാവശ്യ തിടുക്കം കാണിക്കുന്നു അദ്ദേഹം കുറ്റപ്പെടുത്തി.സി.ബി.ഐ. സര്‍ക്കാരിന്റെ നയരൂപീകരണ അധികാരത്തില്‍ ഇടപെടരുതെന്നും സാമ്പത്തിക വിഷയങ്ങളില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന്‌ ഉറപ്പാക്കാതെ സി.ബി.ഐ. എടുത്തു ചാടരുതെന്നും സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സി.ബി.ഐ. ഇക്കാര്യം മാനിക്കാന്‍ തയാറാകണമെന്നും സി.ബി.ഐയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോട്‌ അനുബന്ധിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.