ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കാന്‍ നാണമില്ലേ എന്നും ക്ഷുഭിതനായിക്കൊണ്ട് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുത്. ചാനലുകളില്‍ വരുന്ന വാര്‍ത്തകളുടെ ഉത്തരവാദിത്വം തനിക്കില്ല. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളത്തിനിടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായത്. പി.സി.ജോര്‍ജ്ജുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പി.സി.ജോര്‍ജ്ജിനെ മാറ്റാന്‍ താന്‍ മാണിയോട് താന്‍ പറഞ്ഞിട്ടില്ല. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ജോര്‍ജ്ജിനെ മാറ്റണം എന്ന് താന്‍ പറഞ്ഞുവെന്ന് ചോദിക്കരുതായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുമ്പോള്‍ കൂടുതല്‍ മാന്യത കാണിക്കണം.
Comments