മറാത്തി നോവലിസ്റ്റ് ആയ രമേഷ് ടെണ്ടുല്‍ക്കര്‍ക്കും ഭാര്യ രജനിക്കും മകന്. അഞ്ജലിക്ക് ഭര്‍ത്താവ്. അജിത്തിന് സഹോദരന്. അര്‍ജുനും സാറയ്ക്കും അച്ഛന്.സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന പേരിനെ ഇങ്ങിനെയൊക്കെ വിശേഷിപ്പിക്കാം. എന്നാല്‍ ഇന്ത്യയിലെ 121കോടി ജനങ്ങള്‍ക്ക് അവരുടെ ദൈവമാണ് സച്ചിന്.കാണുന്ന ദൈവം. ക്രിക്കറ്റ് ഞങ്ങളുടെ മതമാണ്, സച്ചിന് ഞങ്ങളുടെ ദൈവമാണ്. ഗാലറികളില്‍ ഉയരുന്ന പോസ്റ്റര്‍ പറയുന്നത് മാത്രമല്ല ആ വാക്യം. സൂര്യന് അസ്തമിക്കാത്ത ക്രിക്കറ്റ് സാമ്രാജ്യം അറിഞ്ഞു നല്കിയ നാമമായിരുന്നു അത്.ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന് ഇന്ത്യയുടെ വികാരമാകുന്നു.
1993 ല്‍ ഗ്രഹാം ഗൂച്ചിന്റെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിനായിരുന്നു ആദ്യമായി വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന് ബാറ്റെടുത്തത്.78 റണ്‍സെടുത്ത സച്ചിന് കാംബ്ലിക്കൊപ്പം 194 റണ്‍സ് നേടി.പിന്നീട് 1994 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ.പത്ത് ഫോറും ഒരു സിക്സറുമുള്‍പ്പടെ 85 റണ്‍സ് നേടി.1997 ഡിസംബറില്‍ ശ്രീലങ്കക്കെതിരെ സച്ചിന്റെ വാംഖഡെയിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി . 2000 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മത്സരം.
2001 ലും സച്ചിന് ഓസീസിനെതിരെ വാംഖഡെയില്‍. ഒന്നാമിന്നിംഗ്സില്‍ 75ഉം രണ്ടാമിന്നിംഗ്സില്‍ 65ഉം റണ്‍സെടുത്തു സച്ചിന്. 2004 ല്‍ വീണ്ടും ഓസീസിനെതിരെ.2006 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ. ഒരു റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. 2011ല്‍ ഇംഗ്ലണ്ടിനെതിരെ സച്ചിന് 94 റണ്‍സിന് പുറതതായി. എന്നാല്‍ 2011 ലോകകപ്പ് കിരീടം സച്ചിന് ഉയര്‍ത്തിയത് സ്വന്തം ഗ്രൌണ്ട് ആയ വാംഖഡെയില്‍ തന്നെ.ഇന്ന് കളികാണാന്‍ അമ്മയും വന്നത് സച്ചിന് ഇരട്ടി മധുരമാണ് സമ്മാനിച്ചത്.
Comments