You are Here : Home / എഴുത്തുപുര

ഭാരതരത്‌നം

Text Size  

Story Dated: Saturday, November 16, 2013 03:18 hrs UTC

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും പ്രശസ്ത ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍ റാവുവിനും രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിഹാസമായ സച്ചിന്‍ ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമായ വ്യക്തിയാണെന്നും കഴിഞ്ഞ 24 വര്‍ഷങ്ങളായി ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അദ്ദേഹം കായികമേഖലില്‍ രാജ്യത്തിന്റെ ശരിയായ അമ്പാസിഡറാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാകും സച്ചിന്‍.
ഇന്ത്യ കണ്ട രസതന്ത്ര ശാസ്ത്രജ്ഞരില്‍ പ്രമുഖനായ സി.എന്‍ .ആര്‍ റാവു ഖരാവസ്ഥാ രസതന്ത്ര പഠനശാഖയില്‍ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഗവേഷകനാണ് . 1400 ഗവേഷണ പ്രബന്ധങ്ങളും 45 പുസ്തകങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം നിലവില്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശക കൗണ്‍സില്‍ മേധാവിയാണ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.