പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രം പൂര്‍ണമായി തള്ളിക്കളയണമെന്ന് മുസ്ലിം ലീഗ്. വികസനവും പരിസ്ഥിതി പ്രശ്നങ്ങളും സമരസപ്പെട്ടുപോകണമെന്നാണ് ലീഗിന്‍്റെ അഭിപ്രായമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് കര്‍ഷകര്‍ക്ക് വളരെയേറെ ആശങ്കയുണ്ട്. കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് വികസനത്തിന് തടസം നില്‍ക്കാത്ത തരത്തില്‍ മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പരാതികള്‍ മനസിലാക്കി ദേശീയ പാതയുടെ വീതി 30 മീറ്ററാക്കാന്‍ ലീഗ് പരമാവധി ശ്രമിച്ചതാണെന്നും ഇ.ടി പറഞ്ഞു. ലീഗ് പ്രവര്‍ത്തക സമിതിക്കുശേഷം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments