സീരിയലുകളില്‍ കുഴപ്പമില്ലാതെ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ നടന് ഒരു സീരിയല്‍ നടിയുമായി പ്രണയത്തിലാവുന്നത്. പ്രണയം പെട്ടെന്നുതന്നെ വിവാഹത്തിലേക്കു വഴിമാറി. വിവാഹത്തോടെ നടി അഭിനയം നിര്‍ത്തുകയും ചെയ്തു. നടന് അവളെ തിരുവനന്തപുരത്തെ പ്രമുഖ കോളജില്‍ വിട്ട് പഠിപ്പിച്ചു. അഭിനയം നിര്‍ത്തിയത് നടിയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ജീവിതം കുഴപ്പമില്ലാതെ നീങ്ങുമ്പോഴാണ് നടിയുടെ അമ്മ വീണ്ടും അഭിനയിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നടന് സമ്മതിച്ചില്ല. അമ്മയുടെ സമ്മര്‍ദ്ദത്താല്‍ അഭിനയിച്ചേ പറ്റൂ എന്നു നടിയും. അഭിനയത്തിന്റെ പേരു പറഞ്ഞ് ഇരുവരും ഉടക്കിപ്പിരിഞ്ഞു.
ഭര്‍ത്താവിനെ ധിക്കരിച്ച നടി വീണ്ടും സീരീയലുകളില്‍ സജീവമായി. ഇതിനിടയില്‍ അവള് മറ്റൊരാളെ പ്രണയിച്ചു. പക്ഷേ വിവാഹം കഴിക്കണമെങ്കില്‍ നടനില്‍ നിന്ന് ഡൈവോഴ്സ് വേണം. അതിനായി ലെറ്റര്‍ അയച്ചെങ്കിലും നടന് ഒപ്പിട്ടില്ല. അതോടെ നിരാശനായ നടിയും അമ്മയും സിനിമാമന്ത്രിയോട് (മന്ത്രി ഇപ്പോള്‍ എം.എല്‍.എയാണ്) പരാതി പറഞ്ഞു. മന്ത്രി നടനെ വിളിപ്പിച്ച് ഭീഷണിപ്പെടുത്തി. ഒപ്പിട്ടുകൊടുത്തില്ലെങ്കില്‍ കേസില്‍പ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്. പണ്ട് സിനിമയില്‍ 'കോളിളക്കം' സൃഷ്ടിച്ച കടന്നുപോയ മഹാനടന്റെ സഹോദരപുത്രനുണ്ടോ പേടി. അവന് ഒപ്പിടില്ലെന്നു തറപ്പിച്ചുപറഞ്ഞു.
മന്ത്രി പിന്നീട് എം.എല്‍.എ ആയി. എന്നിട്ടും നടനോടുള്ള പ്രതികാരം മറന്നിരുന്നില്ല. നടിക്കുവേണ്ടി നടനെ കേസില്‍പ്പെടുത്തി. വിവാഹവാഗ്ദാനം നല്കി കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വഞ്ചിച്ചു എന്നായിരുന്നു കേസ്. ആ പെണ്‍കുട്ടിയെ വിവാഹം ചെയîാന് നടന് തീരുമാനിച്ചിരുന്നു എന്നതു ശരിയാണ്. പക്ഷേ പിന്നീട് പെണ്‍വീട്ടുകാര്‍ പിന്മാറിയതോടെ വിവാഹമേ വേണ്ടെന്നുവച്ചു. ഇൌ പ്രശ്നമാണ് എം.എല്‍.എയും നടിയും കൂടി പൊക്കിയെടുത്തത്. നടനെ കണ്ണൂര്‍ പോലീസ് കൊല്ലത്തെ വീട്ടിലെത്തി അറസ്റ്റ്ചെയ്ത് ലോക്കപ്പിലടച്ചു. ജാമ്യത്തില്‍ പുറത്തുവന്നപ്പോഴേക്കും അവനുവേണ്ടി നിശ്ചയിച്ച റോളുകള്‍ മറ്റാര്‍ക്കോ നല്‍കിയിരുന്നു. അതോടെ മാനസികമായി തളര്‍ന്ന നടന് ആത്മഹത്യയ്ക്കു ശ്രമിച്ചു.
തന്നെ കേസില്‍ കുടുക്കിയത് എം.എല്‍.എയാണെന്ന് നടന് പത്രക്കാരോടു പറഞ്ഞതോടെ പ്രശ്നം വീണ്ടും വഷളായി. നടനെതിരെ എം.എല്‍.എ കരുക്കള്‍ നീക്കാന്‍ തുടങ്ങി. സീരിയല്‍ സംഘടനയെ കൈപ്പിടിയിലൊതുക്കിയ എം.എല്‍.എ, നടന് റോളുകള്‍ നല്‍കരുതെന്ന് എല്ലാവരേയും വിളിച്ചുപറഞ്ഞു. മഴവില്‍ മനോരമയിലും സൂര്യയിലും ഏഷ്യാനെറ്റിലുമായി അഞ്ചു സീരിയലുകളില്‍ അഭിനയിക്കാന്‍ ആദ്യം വിളിച്ചവര്‍ പിന്നീട് നടനെ വിളിച്ചതേയില്ല. മനോരമക്കാരോട് ചോദിച്ചപ്പോള്‍ ചെറിയ റോളായതിനാല്‍ വേറൊരാളെവച്ചു എന്നാണറിയിച്ചത്. ആ ചെറിയ റോള്‍ നായകന്റേതായിരുന്നു. മറ്റൊരു സീരിയലില്‍ ഒഴിവാക്കിയതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സംവിധായകന് രഹസ്യമായി പറഞ്ഞിതിങ്ങനെ:
''ഞങ്ങള്‍ക്ക് അയാളെ എതിര്‍ക്കാന്‍ കഴിയില്ല. അതിനാല്‍ എത്രയും പെട്ടെന്ന് രണ്ടുപേരും കൂടി ഒരു കോംപ്രമൈസിലെത്തിയാല് നമുക്ക് ആലോചിക്കാം.''
നടന് അതിനൊന്നും മറുപടി പറഞ്ഞില്ല. എം.എല്‍.എയുടെ കാലു പിടിക്കുന്നതിലും ഭേദം മറ്റെന്തെങ്കിലും ജോലി ചെയ്യുന്നതാണെന്ന നിലപാടിലാണ് നടനിപ്പോള്‍.
Comments