ഇപ്പോള്‍ എല്ലാ പാര്‍ട്ടികളും വേലിപ്പുറത്തിരിക്കുന്ന സ്ഥിതിയാണെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ആര് എവിടേക്ക് ചാടുമെന്ന് പറയാന്‍ കഴിയില്ല. ലീഗ് ഇപ്പോള്‍ യു.ഡി.എഫില്‍ ഇരിക്കുന്നു. യു.ഡി.എഫ് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.എല്‍.ഡി.എഫിലേക്ക് പോകുകയാണെന്ന് ലീഗിന്റെ ഒരു വക്താവും പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു.ഡി.എഫിന്‍്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും കുറച്ചുകൂടി ജനങ്ങളിലേക്ക് എത്തിക്കണം. മുന്നണിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ലീഗ് മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ അതു നടപ്പിലാക്കാത്തതിന്്റെ അതൃപ്തി ലീഗ് പ്രകടിപ്പിച്ചിട്ടുണ്ട്- കുഞ്ഞാലികുട്ടി പറഞ്ഞു
Comments