ആറന്മുള വിമാനത്താവളം വേണ്ടെന്നും കേരളത്തില്‍ അഞ്ചാമതൊരു വിമാനത്താവളം ആവശ്യമില്ലെന്നും കെ. മുരളീധരന് എം.എല്‍.എ. ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണം. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ തലസ്ഥാന വികസനം പോലും അസാധ്യമാകും. കസ്തൂരി രംഗന് റിപ്പോര്‍ട്ട് തമ്മില്‍ ഭേദം തൊമ്മന് എന്ന നിലയിലാണ്. കുടിയേറ്റകര്‍ഷകരെ ബാധിക്കുന്ന ഏറെ പ്രശ്നങ്ങള്‍ ഇതിലുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ.കരുണാകരന്റെ പേരിടണമെന്ന ഏറക്കാലത്തെ ആവശ്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments