ഇന്ത്യയില്‍ മികച്ചൊരു വാര്‍ത്താ സംസ്കാരം ഉണ്ടാക്കിയെടുക്കുകയും മറ്റു മാധ്യമങ്ങള്‍ക്ക് മാതൃകയാകുകയും ചെയ്ത മാധ്യമ സ്ഥാപനമാണ് തെഹല്‍ക്ക. നിഷ്പക്ഷമായും കുറ്റമറ്റരീതിയിലും വാര്‍ത്തകള്‍ നല്കുകവഴി തെഹല്‍ക്ക ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒളികാമറ ഉപയോഗിച്ചു നിരവധി ഓപ്പറേഷന് നടത്തി എത്രയോ കള്ളത്തരങ്ങള്‍ പുറത്ത്കൊണ്ട് വന്നിട്ടുണ്ട് ഈ മാധ്യമസ്ഥാപനം. എന്നാല്‍ അതേ ഒളികാമറ തന്നെ ഇപ്പോള്‍ തെഹല്‍ക്കയ്ക്കും വില്ലനായി.
.തെഹല്‍ക മാഗസിന്റെ സ്ഥാപകരിലൊരാളായ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രശ്നങ്ങളളുടെ തുടക്കം. തരുണ്‍ തേജ്പാല്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന് മാധ്യമ പ്രവര്‍ത്തക തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വന്നത്. തരുണ്‍ തേജ്പാലിനെതിരെ ഗോവ പൊലീസ് കേസും എടുത്തു. തെല്‍ഹക ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് തരുണിനെ മാറ്റി. ആറു മാസത്തേക്കാണ് തേജ്പാലിനെ പത്രാധിപ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയത്. യുവതി പീഡിപ്പിക്കപ്പെട്ട ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. ലൈംഗീക പീഡന കേസില്‍ ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗോവ പൊലീസിനോട് ആവശ്യപ്പെട്ടു.
ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച ഒരു പരിപാടിയുടെ നടത്തിപ്പിന് തേജ്പാലിനൊപ്പം എത്തിയ ജൂനിയറായ വനിതാ പത്രപ്രവര്‍ത്തകയാണ് മാനഭംഗശ്രമത്തിന് രയായത്.ആദ്യത്തെതവണ നടന്ന പീഡനത്തെ എതിര്‍ത്തപ്പോള്‍ ജോലി നിലനിര്‍ത്തണമെങ്കില്‍ എളുപ്പവഴി വഴങ്ങുന്നതാണെന്ന മുന്നറിയിപ്പും നല്‍കിയെന്ന് മാനേജിങ് എഡിറ്റര്‍ക്കയച്ച വിശദമായ ഇ-മെയില്‍ സന്ദേശത്തില്‍ പത്രപ്രവര്‍ത്തക പറയുന്നു. തൊട്ടടുത്തദിവസവും ലിഫ്റ്റില്‍വെച്ച് പീഡിപ്പിച്ചുവത്രേ.അന്വേഷണത്തോട് സഹകരിക്കുമെന്ന് തരുണ്‍ പറയുന്നുണ്ടെങ്കിലും കുറ്റം ചെയ്തില്ലെന്ന് വ്യക്തമാക്കുന്നില്ല.മാനഭംഗശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഗോവ പൊലീസ് എഫ്ഐആര്‍ തയാറാക്കിയിരിക്കുന്നത്.
തേജ്പാലിന്റെ നടപടിയെ എഡിറ്റേഴ്സ് ഗില്‍ഡും ഡല്‍ഹി പത്രപ്രവര്‍ത്തകയൂണിയനും വിമര്‍ശിച്ചു. പീഡന വിഷയത്തില്‍ തെഹല്‍ക്ക സ്വീകരിച്ച നടപടിയെ പൂര്‍ണമായും ന്യായീകരിച്ചു കൊണ്ട് മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി രംഗത്തുവന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ തന്നെയാണ് താന്‍ നടപടികള്‍ എടുത്തതെന്ന് ശോഭാ ചൌധരി അറിയിച്ചു. വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് താന്‍ തേജ്പാലുമായി സംസാരിച്ചെന്നും ചെയ്ത കുറ്റത്തിന് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടതായും ചൌധരി പറഞ്ഞു. ഇതിനുപുറമെ തേജ്പാലിനെ തെഹല്‍ക്കയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി തരം താഴ്ത്താന്‍ തീരുമാനികുകയും ചെയ്തതായും ചൌധരി വ്യക്തമാക്കി. താന്‍ എടുത്ത എല്ലാം തീരുമാനങ്ങളും പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സ്വീകാര്യമായിരുന്നുവെന്ന് ചൌധരി പറഞ്ഞു.ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാലിനോട് ഗോവ പൊലീസ് ആവശ്യപ്പെട്ടു. ആരോപണത്തെത്തുടര്ന്നു തരുണ്‍ തേജ്പാല്‍ ഇന്നലെ രാജിവച്ചിരുന്നു.
Comments