പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആദ്യം സ്വന്തം വീട് നന്നാക്കട്ടെയെന്നും അതിന് ശേഷം നാട് നന്നാക്കാന്‍ ഇറങ്ങിയാല്‍ മതിയെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.കുഞ്ഞാലിക്കുട്ടി സെക്സ് റാക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണെന്ന് വി.എസ് ആരോപിച്ചിരുന്നു. മുസ് ലിംലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള യോഗ്യത വി.എസിനില്ല. പുതിയ രാഷ്ട്രീയ സഖ്യത്തെ കുറിച്ച് ഒരു പാര്‍ട്ടിയോടും സംസാരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.നിരവധി കേസുകളില്‍ വി.എസിനെതിരെ നിയമനടപടിക്ക് ആലോചിക്കുന്നതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Comments