ലീഗ് മുഖപത്രം ചന്ദ്രികയിലെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന് മുഹമ്മദ് . ചന്ദ്രിക പറയുന്നവരെ പിടിക്കാനുള്ളതല്ല ആഭ്യന്തര വകുപ്പെന്ന് ആര്യാടന് പറഞ്ഞു. ഇതുപോലെ പലതും ചന്ദ്രിക എഴുതാറുണ്ട്. ഇതൊന്നും ആരും കാര്യമാക്കാറില്ലെന്നും ആര്യാടന് വ്യക്തമാക്കി. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായി ഒരുമാസം കഴിഞ്ഞിട്ടും കേസ് എങ്ങുമെത്താത്തത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് ലേഖനം വിമര്‍ശിച്ചിരുന്നു.
Comments