ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേമരാജിനെയും കൊലപ്പെടുത്തിയ കേസില്‍ ആരുഷിയുടെ പിതാവ് ഡോ. രാജേഷ് തല്വാ്റും മാതാവ് ഡോ. നുപൂര്‍ താല്വറും കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ കോടതി വിധിച്ചു. വിധി വന്നയുടന്‍ കസ്റ്റഡിയിലെടുത്ത ഇരുവരെയും ജയിലിലേക്ക് അയച്ചു.
കോളിളക്കം സൃഷ്ടിച്ച കേസില്‍ ദന്തഡോക്ടര്മാജരായ ദമ്പതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്ന തരത്തില്‍ സാഹചര്യത്തെളിവുകളെ കോര്ത്തിണക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് സ്പെഷല്‍ ജഡ്ജി ശ്യാം ലാല്‍ പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കുറ്റം ചെയ്യാനുള്ള പൊതുവായ ഉദ്ദേശ്യം എന്നീ കുറ്റങ്ങള്‍ ദമ്പതികള്‍ ചെയ്തതായി വിധിച്ച കോടതി, നോയിഡ പൊലീസില്‍ തെറ്റായ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം വഴി തെറ്റിക്കാന്‍ രാജേഷ് തല്വാതര്‍ ശ്രമിച്ചുവെന്നും വ്യക്തമാക്കി. ഇരുവര്കു ായമുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും.അതേസമയം, തങ്ങള്‍ ചെയ്യാത്ത കുറ്റം ചെയ്തതായി കണ്ടത്തെിയതില്‍ അങ്ങേയറ്റം നിരാശയും വേദനയും രോഷവുമുണ്ടെന്ന് രാജേഷും നൂപുറും മാധ്യമങ്ങള്ക്ക് നല്കിംയ കുറിപ്പില്‍ കുറ്റപ്പെടുത്തി. പരാജിതരായെന്ന തോന്നലുണ്ടായെങ്കിലും നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്നും ഇരുവരും തുടര്ന്നു .
2008 മേയ് 16ന് പുലര്ച്ചെ ആറുമണിക്കാണ് ആരുഷി നോയിഡയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
Comments