ഇരുമ്പയിര് ഖനനത്തിന്‍െറ പേരില്‍ താന്‍ കോഴ വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച സുബൈറിനെ കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എളമരം കരീം എം.എല്‍.എ. ഇയാള്‍ ഏതുതരത്തില്‍ പെട്ടയാളാണെന്ന് നാട്ടുകാര്‍ക്കറിയാം. വൈലത്തൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയാണ്. വണ്ടിച്ചെക്ക് കേസില്‍ പ്രതിയായി മാസങ്ങളോളം ജയിലിലായിരുന്നു. ഒരു ഭൂമിക്ക് രണ്ടു രേഖകളുണ്ടാക്കി ബാങ്കില്‍ പണയം വെച്ച കേസിലും പ്രതിയാണ്. ഇത്തരത്തിലൊരാളെ ഉയര്‍ത്തിക്കാട്ടി തനിക്കെതിരെ ആരോപണങ്ങല്‍ ഉന്നയിക്കുകയാണ് മാധ്യമങ്ങള്‍. കെ. സുരേന്ദ്രനെ പോലുള്ളവര്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു.
എം.എസ്.പി.എല്‍ കമ്പനിയുമായി യാതൊരു വിധ ചര്‍ച്ചയോ കൂടിക്കാഴ്ച്ചയോ മന്ത്രി തലത്തില്‍ നടന്നിട്ടില്ല. 2005 ല്‍ മൈനിങ് ആന്‍റ് ജിയോളജി വകുപ്പില്‍ ഇതിന്‍െറ അപേക്ഷയുണ്ട്. എന്നാല്‍ ഖനനത്തിന് അനുമതി കൊടുത്തതായി അറിയില്ല -എളമരം കരീം പറഞ്ഞു.
Comments