നിയമനിര്‍മാണം നടത്താതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ അനുവാദമില്ളെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ച സുപ്രീംകോടതി, ഇക്കാര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു. തങ്ങള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ളെന്നും സംസ്ഥാന സര്‍ക്കാറുകളാണ് നിര്‍ബന്ധമാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബി.എസ്. ചൗഹാന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ കേരളത്തെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു.
സുപ്രീംകോടതി ഉത്തരവ് ധിക്കരിച്ച് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കുലറുകള്‍ പുറത്തിറങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ ഇടപെടല്‍.
Comments