തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍. അഞ്ചു കൊല്ലം മുമ്പു നടന്ന തെരഞ്ഞെടുപ്പില്‍ 790 പേര് മത്സരിച്ചതില്‍ 111 പേര്‍ക്കാണ് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നത്. ഇത്തവണ മത്സരിക്കുന്നത് 796 പേര്; ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ 129 പേര്. ആകെ സ്ഥാനാര്‍ഥികളുടെ 16 ശതമാനവും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവര്‍. ബി.ജെ.പിയുടെ പകുതിയോളം സ്ഥാനാര്‍ഥികളും പല കേസുകളില്‍ പ്രതികളാണ്. 66 സിറ്റിങ് എം.എല്‍.എമാരുടെ ശരാശരി ആസ്തി മൂന്നു കോടിയില്‍ നിന്ന് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ 10.43 കോടി രൂപയായി വര്‍ധിച്ചുവെന്നും പഠനം പറയുന്നു. പത്രിക നല്‍കിയതിനൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച് ജനാധിപത്യ പരിഷ്ക്കരണങ്ങള്ക്കായുള്ള അസോസിയേഷന് (എ.ഡി.ആര്) പുറത്തുവിട്ടതാണ് ഈ വിവരം. ബി.ജെ.പിയുടെ 68ല്‍ 31 പേര് ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍. 70 സീറ്റിലേക്ക് മത്സരിക്കുന്നവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കോണ്‍ഗ്രസുകാര്‍ 15 പേര്. ബി.എസ്.പി-14, ആം ആദ്മി പാര്‍ട്ടി-അഞ്ച്.
Comments